വാക്‌സിൻ എടുക്കാത്ത അധ്യാപകർക്ക് നിർബന്ധിത അവധി; നടപടിയുമായി സർക്കാർ

By News Desk, Malabar News
covid vaccination kannur
Ajwa Travels

തിരുവനന്തപുരം: വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും നിർബന്ധിത അവധി നൽകാൻ സർക്കാർ ആലോചന. ഇത് സംബന്ധിച്ച് നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. കുടുംബമായി എത്തുന്നവർക്ക് ഹോട്ടലുകളിലും തിയേറ്ററുകളിലും അകലം പാലിക്കുന്നതിൽ ഇളവ് നൽകാനും ആലോചനയുണ്ട്.

വാക്‌സിൻ എടുക്കാത്ത അധ്യാപകരും ജീവനക്കാരും സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം. കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമൈക്രോൺ’ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ എത്രയും പെട്ടെന്ന് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

അധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കും വാക്‌സിൻ എടുക്കാൻ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും. ആരോഗ്യപ്രശ്‌നങ്ങൾ കാരണം വാക്‌സിൻ എടുക്കാൻ കഴിയാത്തവർ അത് രേഖകളുടെ അടിസ്‌ഥാനത്തിൽ തെളിയിക്കണം. അധ്യാപകരും സ്‌കൂൾ ജീവനക്കാരും ഉൾപ്പടെ 5000 പേർ വാക്‌സിൻ എടുത്തിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്. വാക്‌സിൻ എടുക്കാത്തവർ സ്‌കൂളിൽ എത്തുന്നത് പ്രോൽസാഹിപ്പിക്കേണ്ടെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി.

Also Read: ആർസിസിയിലെ രക്‌ത കോശങ്ങളുടെ വിലവർധന; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE