മുണ്ടൂരിൽ ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

By Trainee Reporter, Malabar News
crime news
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ മുണ്ടൂരിൽ ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി വാസിം ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെയാണ് മുണ്ടൂരിലെ ഫർണിച്ചർ സ്‌ഥാപനത്തിലെ ജീവനക്കാർ തമ്മിൽ സംഘർഷം ഉണ്ടായത്.

ഒരേ കുടുംബത്തിൽ പെട്ടവർ തമ്മിലാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ വാസിം എന്ന് പേരുള്ള മറ്റൊരു ഇതരസംസ്‌ഥാന തൊഴിലാളിയും വാജിദ് എന്നയാളും ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്. കുടുംബപ്രശ്‌നം സംഘർഷത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നീങ്ങിയെന്നാണ് പ്രാഥമിക നിഗമനം.

വാജിദാണ് വാസിമിനെ വെട്ടിയത്. ഇതിന് ശേഷം സ്വയം കഴുത്ത് മുറിക്കാൻ ശ്രമിച്ച വാജിദിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്കും ഗുരുതരമാണ്. പരിക്കേറ്റ വാസിം തൃശൂർ മെഡിക്കൽ കോളേജിലാണ്.  സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Most Read: സംസ്‌ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE