പഞ്ചാബ് കോൺഗ്രസ് നേതൃത്വത്തിന് ‘പാഞ്ച് പ്യാരേ’ വിശേഷണം; പിന്നാലെ പ്രായശ്‌ചിത്തം

By Syndicated , Malabar News
Harish Rawat
Ajwa Travels

ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് നേതൃത്വത്തെ ‘പാഞ്ച് പ്യാരേ’ എന്ന വിശേഷിപ്പിച്ചതിന് പിന്നാലെ പ്രായശ്‌ചിത്തം ചെയ്‌ത്‌ എഐസിസി ജനറൽ സെക്രട്ടറി ഹരിഷ് റാവത്ത്. സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷൻമാരായ അഞ്ചു പേരെ വിശേഷിപ്പിക്കുന്നതാണ് ‘പാഞ്ച് പ്യാരെ’ എന്ന പദം. അമരിന്ദർ സിംഗും സിദ്ദുവും അടക്കമുള്ള സംസ്‌ഥാനത്തെ 5 കോൺഗ്രസ് നേതാക്കളെ പ്രശംസിക്കാൻ ഹരീഷ് റാവത്ത് പാഞ്ച് പ്യാരേ എന്ന വാക്ക് ഉപയോഗിച്ചിരുന്നു.

പിന്നാലെ വിമർശനം ഉയർന്നതിനെ തുടർന്നാണ് ഉത്തരാഖണ്ഡ്​ ഉദ്ദംസിങ്​ നഗറിലെ നാനക്‌മത്ത ഗുരുദ്വാരയു​ടെ തറ തുടച്ചും അവിടുത്തെ ഭക്‌തരുടെ ഷൂ തുടച്ചും ഹരീഷ് റാവത്ത് പ്രായശ്‌ചിത്തം ചെയ്‌തത്.

റാവത്തിന്റെ പ്രസ്‌താവനക്ക് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി സിഖ് സംഘടനകൾ രംഗത്തെത്തിയിരുന്നു. പഞ്ചാബിന്റെ ചുമതലയിൽ നിന്ന് റാവത്തിനെ മാറ്റണം എന്നും കോൺഗ്രസ് പ്രായശ്‌ചിത്തം ചെയ്യണമെന്നും ആയിരുന്നു സിഖ് സംഘടനകളുടെ ആവശ്യം. വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെട്ടതിനെ തുടർന്ന് റാവത്ത് പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയുകയും ചെയ്‌തിരുന്നു. അതിന് ശേഷവും ചില സിഖ് സംഘടനകൾ വഴങ്ങിയില്ല. തുടർന്നാണ് ഹരീഷ് റാവത്തിന്റെ  പ്രായശ്‌ചിത്തം.

Read also: ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് ചികിൽസാ സഹായവുമായി ദീപിക പദുക്കോൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE