തിരുവനന്തപുരം : വോട്ടർപട്ടികയിൽ ഇരട്ടവോട്ട് വ്യാപകമായ സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി. എഐസിസി നേതാക്കള്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ നേതൃത്വത്തില്‍ നേരിട്ടെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടർപട്ടികയിൽ വ്യാപകമായ വ്യാജ വോട്ടർമാരെ ഒഴിവാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം തന്നെ വ്യാജ വോട്ടർമാരുടെ കാര്യത്തിൽ ചെന്നിത്തല സിപിഐഎമ്മിന് എതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു. വളരെ ശാസ്ത്രീയമായാണ് വ്യാജ വോട്ട് ചെയ്യുന്നതെന്നും, വിരലിൽ പുരട്ടിയ മഷി കളയാനുള്ള വസ്തുക്കള്‍ സിപിഐഎം വ്യാപകമായി വിതരണം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സര്‍വീസ് സംഘടനകളെ ഉപയോഗിച്ചാണ് ആസൂത്രിത ശ്രമം. വ്യാജ വോട്ടില്‍ പങ്കില്ലെങ്കില്‍ സിപിഐഎം ഇക്കാര്യത്തെ ഇതുകൊണ്ടാണ് ലാഘവ ബുദ്ധിയോട് കൂടി കാണുന്നതെന്നും ചെന്നിത്തല ചോദിച്ചു.
ഇരട്ടവോട്ടുകൾ മരവിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ച് ചെന്നിത്തല സമർപ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഏകദേശം നാലര ലക്ഷത്തിൽ അധിക ഇരട്ടവോട്ടുകളാണ് വോട്ടർപട്ടികയിൽ കണ്ടെത്തിയിട്ടുള്ളത്. ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും അദ്ദേഹം ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്ക് എതിരെയും കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Read also : തെളിവുകളുടെ അഭാവം; സോളാർ കേസിൽ ക്ളീൻ ചിറ്റ് ഉമ്മൻ ചാണ്ടിക്ക് മാത്രം; അന്വേഷണം തുടരുന്നു