കണ്ണൂര്‍ കോര്‍പറേഷനിലെ വിമത സ്‌ഥാനര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി

By News Desk, Malabar News
MalabarNews_kannur corporation
Ajwa Travels

കണ്ണൂര്‍: കോര്‍പറേഷനില്‍ വിമതൻമാരായി മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു. കാനത്തൂര്‍, താളിക്കാവ്, തായത്തെരു, തെക്കി ബസാര്‍ ഡിവിഷനിലും മല്‍സരിക്കുന്നവര്‍ക്ക് എതിരെയാണ് നടപടി.

കാനത്തൂര്‍ ഡിവിഷനില്‍ മല്‍സരിക്കുന്ന കെ സുരേശന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കെ അനീഷ് കുമാര്‍ എന്നിവരെയും താളിക്കാവ് ഡിവിഷനില്‍ ശ്യാമള പാറക്കണ്ടി, തായത്തെരു ഡിവിഷനില്‍ എംകെ റഷീദ്, പിടി പ്രമോദ് തെക്കി ബസാര്‍ ഡിവിഷനില്‍ പിസി അശോക് കുമാര്‍ എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ്‌ ചെയ്‌തതായി ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി അറിയിച്ചു.

Malabar News: ആവളപാണ്ടിയിലെ പായൽ നീക്കം ചെയ്യണമെന്ന് വിദഗ്‌ധ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE