കോൺഗ്രസ് പരസ്യമായി കാലുവാരി; പിജെ ജോസഫ്

By Desk Reporter, Malabar News
Malabar-News_PJ-Joseph
Ajwa Travels

ഇടുക്കി: തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് പരസ്യമായി കാലുവാരിയെന്ന ആരോപണവുമായി കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ്. കോട്ടയം ജില്ലാപഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്‌ചവെക്കാൻ സാധിക്കാത്തതിന് കാരണം കോൺഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു. രണ്ടില ചിഹ്‌നം ജോസ് കെ മാണിക്ക് ചെറിയ മേധാവിത്വം നൽകി. ഈ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ കള്ളകടത്ത് ഉൾപ്പടെ സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റാൻ യുഡിഎഫിന് സാധിച്ചില്ല. ഇടുക്കിയിൽ ബ്ളോക്ക്‌, ഗ്രാമ പഞ്ചായത്തുകളിൽ മികച്ച പ്രകടനം നടത്തി. ജില്ലാ പഞ്ചായത്തിൽ നേട്ടമുണ്ടാക്കി. മൽസരിച്ച അഞ്ചു സീറ്റിൽ നാലിടത്തും വിജയിച്ചുവെന്നും പലയിടങ്ങളിലും രണ്ടിലയെ പരാജയപ്പെടുത്തിയെന്നും പിജെ ജോസഫ് അവകാശപ്പെട്ടു.

Also Read:  ഇടതു വിജയം അംഗീകരിക്കുന്നു, യുഡിഎഫിന് സംഘടനാ ദൗർബല്യം; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE