‘കൊറോണ പോയി, ലോക് ഡൗൺ ഏർപ്പെടുത്തുന്നത് ബിജെപി റാലി തടയാൻ’

By Desk Reporter, Malabar News
Dilip Ghosh _2020 Sep 11
Ajwa Travels

പട്ന: കൊറോണ വൈറസ് പോയി എന്ന് പശ്ചിമ ബം​ഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ അവകാശവാദം. ബിജെപി നടത്തുന്ന റാലികൾ തടയാനാണ് മമത ബാനർജി സർക്കാർ സംസ്ഥാനത്ത് ലോക് ഡൗൺ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹൂ​ഗ്ളി ജില്ലയിൽ നടന്ന പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്.

“കൊറോണ പോയിട്ടും മമത ബാനർജി സംസ്ഥാനത്ത് ലോക് ഡൗൺ ഏർപ്പെടുത്തുകയാണ്, ബിജെപി റാലികൾ സംഘടിപ്പിക്കുന്നത് തടയുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ, ആർക്കും ഞങ്ങളെ തടയാൻ കഴിയില്ല. സംസ്ഥാനത്തെ ബഹുഭൂരിപക്ഷവും ബിജെപിയെയാണ് വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ജനങ്ങൾ നിലവിലെ സർക്കാരിനെതിരെ പ്രതിഷേധം നടത്തുന്നത്”- ദിലീപ് ഘോഷ് പറഞ്ഞു. പ്രധാനമന്ത്രി ആകാനാണ് മമതയുടെ ആ​ഗ്രഹമെങ്കിലും ഇപ്പോഴും മുഖ്യമന്ത്രിയായി തുടരുകയാണെന്നും ദിലീപ് ഘോഷ് പരിഹസിച്ചു.

കഠിനാധ്വാനത്തിലൂടെ ആണ് ബിജെപി സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്. 2021ൽ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ പുരോ​ഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE