കൊറോണ വൈറസ് മനുഷ്യ നിർമിതം, പ്രഭവകേന്ദ്രം വുഹാൻ; ചൈനീസ് ഗവേഷക

By Desk Reporter, Malabar News
Chinese virologist Dr Li-Meng Yan._2020 Sep 14
ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലീ മെങ് യാൻ
Ajwa Travels

ലണ്ടൻ: കൊറോണ വൈറസ്‌ മനുഷ്യ നിർമിതമാണെന്നും പ്രഭവകേന്ദ്രം വുഹാൻ ആണെന്നും ആരോപണവുമായി ചൈനീസ് ഗവേഷക. ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ.ലീ മെങ് യാൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.ഹോങ്കോങ്‌ പബ്ലിക് ഹെൽത്തിൽ ജോലി ചെയ്തിരുന്ന ഡോ.ലീ ബ്രിട്ടീഷ് ടോക്ക് ഷോ ആയ ‘ലൂസ് വുമണി’ൽആണ്  ഗുരുതര ആരോപണവുമായി ചൈനക്കെതിരെ രംഗത്തു വന്നത്. കൃത്യമായ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും ഇവർ അവകാശപ്പെടുന്നു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി കൊറോണ വൈറസിനെ ക്കുറിച്ചുള്ള ഗവേഷണത്തിൽ ആയിരുന്നു ഇവർ. വുഹാൻ നഗരത്തിൽ ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട വൈറസിനെ തുടക്കം മുതൽ പഠന വിധേയമാക്കിയിരുന്ന  ഡോ.ലീ,വൈറസ്‌ വ്യാപനം ചൈനീസ് സർക്കാരിന്റെ അറിവോടെയാണെന്ന് പറഞ്ഞിരുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ വ്യാപകമായി പടർന്നു പിടിച്ച ന്യൂമോണിയ സമാനമായ സാർസ് കൊറോണ വൈറസിനെക്കുറിച്ചുള്ള പഠന റിപ്പോർട്ട്‌ ഇവർ ലോകാരോഗ്യ സംഘടനയിലെ ഉപദേശകന് കൈമാറി എന്നാണ് പറയുന്നത്.എന്നാൽ ഇത് പുറം ലോകം കണ്ടില്ല. അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ വൈറസ്‌ വ്യാപനത്തിൽ ചൈനയെ കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE