തലശ്ശേരിയിൽ ബിജെപി-സിപിഎം ഡീലെന്ന് സിഒടി നസീർ

By Staff Reporter, Malabar News
cot-naseer
Ajwa Travels

കണ്ണൂർ: തലശ്ശേരി മണ്ഡലത്തില്‍ സിപിഎം-ബിജെപി ഡീലെന്ന് സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീര്‍. എന്‍ഡിഎ പിന്തുണ സ്വീകരിക്കുന്നതില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. താന്‍ ഉയര്‍ത്തുന്ന രാഷ്‌ട്രീയ നിലപാടിനെ ധാരണ ബാധിക്കുമെന്നതിനാല്‍ പിന്തുണ വേണ്ടെന്ന് വച്ചതാണെന്നും സിഒടി നസീർ പറഞ്ഞു. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ ബിജെപി വോട്ട് മറിക്കലിന് പദ്ധതിയിട്ടുവെന്ന് നസീര്‍ ആരോപിച്ചിരുന്നു.

തെളിവായ ശബ്‌ദരേഖ പുറത്തുവിടുമെന്നും നസീര്‍ പറഞ്ഞു. തനിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോഴും ബിജെപി വോട്ട് മറിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും സിഒടി നസീര്‍ ആരോപിച്ചു. ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വ്യക്‌തമാക്കി സിഒടി നസീര്‍ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ പിന്തുണക്കാമെന്ന് പറഞ്ഞ ബിജെപി പിന്നീട് പ്രചാരണത്തിലുള്‍പ്പെടെ സഹകരിച്ചില്ലെന്നായിരുന്നു നസീര്‍ ചൂണ്ടിക്കാട്ടിയത്.

Read Also: ‘ക്യാപ്‌റ്റൻ’ വിളിയിൽ ആശയക്കുഴപ്പം വേണ്ട; പിന്നിൽ ആളുകളുടെ താൽപര്യമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE