പാലക്കാട് ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു

By Staff Reporter, Malabar News
couple died_palakkad
മരണപ്പെട്ട സുരേഷ്, ഭാര്യ സുഭദ്ര
Ajwa Travels

പാലക്കാട്: ആലത്തൂർ സ്വദേശികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് വീട്ടിൽ അഴ കെട്ടുന്നതിനിടെ ഷോക്കേറ്റ് മരണപ്പെട്ടത്. അലൂമിനിയം കമ്പി ഉപയോഗിച്ച് അഴകെട്ടുന്നതിനിടെ ഇരുവർക്കും ഇലക്‌ട്രിക് വയറിൽ തട്ടി ഷോക്ക് ഏൽക്കുകയായിരുന്നു.

വീട് പൊളിഞ്ഞ് കിടക്കുന്നതിനാൽ താൽകാലിക ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. ഇന്ന് പന്ത്രണ്ടരയോടെ വീട്ടമുറ്റത്ത് അഴകെട്ടുന്നതിനായി സുരേഷ് ശ്രമം നടത്തുമ്പോഴാണ് അപകടമുണ്ടായത്. സംഭവസമയം വീട്ടിൽ സുരേഷും സുഭദ്രയും മാത്രമാണ് ഉണ്ടായിരുന്നത്. ഉച്ചയോടെ വീട്ടിലെത്തിയ മകനാണ് മാതാപിതാക്കൾ വീട്ടുമുറ്റത്ത് ഷോക്കേറ്റ് കിടക്കുന്നത് കാണുന്നത്.

മകന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇരുവരെയും സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പഴമ്പാലക്കോട് തട്ടുകട നടത്തിയാണ് സുരേഷ് ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനായി ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പതിനഞ്ചുകാരനായ സുജിത് മകനാണ്.

Malabar News: ഫേസ്‌ബുക്ക് പോസ്‌റ്റ്; ഫറോക്ക് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥനെതിരെ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE