ഭൂരഹിതർക്ക് തണലായി ദമ്പതികൾ; വ്യത്യസ്‌തമായി വിവാഹ വാർഷികാഘോഷം

കൂത്താട്ടുകുളം സ്വദേശികളായ ലൂക്കോസ്-സെലിൻ ദമ്പതികളാണ്, സ്വന്തമായി സ്‌ഥലവും വീടും ഇല്ലാത്ത ഏഴ് കുടുംബങ്ങൾക്ക് 24 സെന്റ് ഭൂമി സൗജന്യമായി നൽകി ഇവരുടെ അമ്പതാം വിവാഹ വാർഷികം ഗംഭീരമായി ആഘോഷിച്ചത്.

By Trainee Reporter, Malabar News
lukose-selin
ലൂക്കോസ്-സെലിൻ

കൊച്ചി: ഏഴ് ഭൂരഹിത കുടുംബങ്ങളെ ചേർത്ത് നിർത്തിയാണ് കൂത്താട്ടുകുളം സ്വദേശികളായ ലൂക്കോസ്-സെലിൻ ദമ്പതികൾ അവരുടെ അമ്പതാം വിവാഹ വാർഷികം ഗംഭീരമായി ആഘോഷിച്ചത്. ജനുവരി 15ന് ആയിരുന്നു ഇവരുടെ 50ആം വിവാഹ വാർഷികം. പതിവ് ആഘോഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ഏഴ് ഭൂരഹിത കുടുംബങ്ങൾക്ക് തണലൊരുക്കിയാണ് ഇവർ ഈ വിശേഷ ദിവസം ആഘോഷിച്ചത്.

വീടും സ്‌ഥലവും ഇല്ലാത്ത കുറച്ചു പേർക്ക് കഴിയുന്ന സഹായം ചെയ്യണമെന്ന് 71 കാരനായ ലൂക്കോസും 66കാരിയായ സെലിനും തീരുമാനിച്ചത് അവരുടെ അമ്പതാം വിവാഹ വാർഷിക ദിനത്തിലാണ്. മക്കളും ഇവരുടെ ആഗ്രഹത്തെ പൂർണമായി പിന്തുണച്ചു. പിന്നീട് സ്‌ഥലം ആവശ്യം ഉള്ളവരുടെ വിവരം തിരഞ്ഞു ഇവർ പരസ്യം നൽകി.

ആഴ്‌ചകൾ കൊണ്ട് അമ്പതിലധികം അപേക്ഷകൾ ലഭിച്ചു. ഇതിൽ നിന്ന് സ്വന്തമായി സ്‌ഥലവും വീടും ഇല്ലാത്ത കുടുംബമായി കഴിയുന്ന ഏഴ് പേരെ കണ്ടെത്തി. ഇവർക്ക് 24 സെന്റ് ഭൂമി ഇരുവരും സൗജന്യമായി നൽകുകയും ചെയ്‌തു. കൂത്താട്ടുകുളത്ത് നടന്ന ചടങ്ങിൽ വെച്ചാണ് ഇവർ വസ്‌തുവിന്റെ ആധാരങ്ങൾ ഏഴ്‌ കുടുംബങ്ങൾക്ക് കൈമാറിയത്.

ലൂക്കോസിന്റെ അമ്മയുടെ സ്‌മരണയിൽ മുമ്പ് 18 കുടുംബങ്ങൾക്ക് വീട് വെക്കാൻ ഇവർ സ്‌ഥലം നൽകിയിട്ടുണ്ട്. മാതൃകാ കർഷക ദമ്പതികൾ കൂടിയാണ് ലൂക്കോസും സെലിനും. ഇലഞ്ഞി റബ്ബർ ഉൽപ്പാദക സംഘത്തിന്റെ പ്രസിഡണ്ടാണ് ലൂക്കോസ്.

Most Read: ചുട്ടുപൊള്ളുന്ന ചൂട്; ചെരുപ്പ് വാങ്ങാൻ പണമില്ല- കുട്ടികളുടെ കാൽ പ്ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ഒരമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE