ഡെൽഹി: ഇന്ത്യയിൽ കൊറോണ വൈറസിന്റെ ഒരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് കാരണമാകുന്നതാണ് പുതിയ വകഭേദമെന്ന് വിദഗ്‌ധർ അഭിപ്രയപ്പെടുന്നു.
അതേസമയം രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞു വരികയാണ്. പ്രതിദിന കേസുകൾ ഒരു ലക്ഷത്തിന് താഴെയെത്തി. രാജ്യത്തെ വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. പുതുക്കിയ വാക്‌സിൻ മാർഗ നിർദ്ദേശം ഈയാഴ്‌ച നിലവില്‍ വരും.
കേസുകളുടെ എണ്ണം, വാക്‌സിൻ പാഴാക്കൽ തുടങ്ങിയ മാനദണ്ഡം അനുസരിച്ചാവും ഇനി വാക്‌സിൻ വിതരണം. വാക്‌സിൻ മുൻഗണനാ പട്ടിക തയ്യാറാക്കാനുള്ള അവകാശം സംസ്‌ഥാനങ്ങൾക്ക് നല്‍കാനും തീരുമാനമുണ്ട്.
Read Also: കൊടകര കുഴൽപ്പണ കേസ്; അന്വേഷണം കർണാടകയിലേക്ക്