കോവിഡ് പരിശോധന; മൂന്നു മാളുകളിൽ സൗകര്യം ഒരുക്കി ദുബൈ

By Desk Reporter, Malabar News
Covid-Test_2020-Oct-14
Representational Image
Ajwa Travels

ദുബൈ: കോവിഡ് പരിശോധനക്ക് മൂന്ന് മാളുകളിൽ സൗകര്യമൊരുക്കി ദുബൈ ഹെൽത്ത് അതോറിറ്റി. ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ, ദേര സിറ്റി സെന്റർ എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹെൽത്ത് അതോറിറ്റിയുടെ ടോൾഫ്രീ നമ്പറായ 800342ൽ വിളിച്ച് ബുക്ക് ചെയ്‌ത ശേഷം പരിശോധനക്കായി എത്താം.

ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് പരിശോധനാ സമയം. 24 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. 150 ദിർഹമാണു പരിശോധനാ നിരക്ക്. എന്നാൽ പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവർക്ക് പ്രവേശനം അനുവദിക്കില്ല. അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കിലും പിസിആർ/ലേസർ പരിശോധനാ ഫലം ആവശ്യമാണ്. ദിവസത്തിൽ 180 പരിശോധനകൾ നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.

ആളുകളിൽ കോവിഡ് പരിശോധന പ്രോൽസാഹിപ്പിക്കുന്നതിനും വൈറസിനെ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് കൂടുതൽ പേരിലേക്ക് രോ​ഗം പകരാതെ തടയുന്നതിനും വേണ്ടിയാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയതെന്ന് അധികൃതർ പറഞ്ഞു.

Also Read:  പോലീസ് നായകളെ ഉപയോഗിച്ച് കോവിഡ് കണ്ടെത്താന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE