ബഹ്‌റൈനിൽ കോവിഡ് കേസുകൾ കുറയുന്നു

By Staff Reporter, Malabar News
covid-bahrain

മനാമ: ബഹ്‌റൈനില്‍ ആശ്വാസം പകര്‍ന്ന് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 59 പേര്‍ക്കാണ് വ്യാഴാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചത്. 71 പേര്‍ കൂടി ഇന്നലെ രോഗമുക്‌തരായി. പുതിയതായി കോവിഡ് സ്‌ഥിരീകരിച്ചവരില്‍ 17 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 276,395 പേര്‍ക്കാണ് ബഹ്‌റൈനില്‍ കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്.

ഇതില്‍ 274,354 പേര്‍ രോഗമുക്‌തരായി. ആകെ 6,763,961 കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 649 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ അഞ്ചു പേര്‍ ചികിൽസയിലാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിൽസയിൽ കഴിയുന്നത്.

Read Also: ഇടുക്കി ഡാമിലെ റെഡ് അലർട് പിൻവലിച്ചു; കനത്ത മഴയ്‌ക്കും ശമനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE