ഇടുക്കി ഡാമിലെ റെഡ് അലർട് പിൻവലിച്ചു; കനത്ത മഴയ്‌ക്കും ശമനം

By News Desk, Malabar News
Heavy Rain Kerala
Representational Image
Ajwa Travels

തൊടുപുഴ: ഇടുക്കി ഡാമിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലർട് പിൻവലിച്ചു. ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞതിനാൽ നിലവിൽ ഓറഞ്ച് അലർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. 2398.26 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിലെ റൂൾ കർവ് പ്രകാരം ബ്‌ളൂ അലർട് 2391.31 അടിയും റെഡ് അലർട് ലെവൽ 2397.31 അടിയുമാണ്. നേരത്തെ ജലനിരപ്പ് 2398 അടിയിൽ തന്നെ തുടരുന്നതിനാലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്.

മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് വീണ്ടും ഉയരുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, ജില്ലയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളായി ഉണ്ടായിരുന്ന കനത്ത മഴ ഇപ്പോഴില്ല. വൃഷ്‌ടി പ്രദേശങ്ങളിലും മഴ പെയ്യുന്നില്ല. ജില്ലയിൽ പൊതുവേ തെളിഞ്ഞ കാലാവസ്‌ഥയാണുള്ളത്. ഇന്ന് മഴ പെയ്യാതിരുന്നാൽ ഡാമിലെ ജലനിരപ്പ് കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഇതിനിടെ മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് കൂടി 135 അടിയിലെത്തിയിരുന്നു. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 136 ആയി ഉയർന്നാൽ മുല്ലപ്പെരിയാറിൽ ആദ്യ ജാഗ്രതാ മുന്നറിയിപ്പ് നൽകുമെന്നാണ് അറിയിപ്പ്. മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമൊഴുക്കേണ്ടി വന്നാൽ അത് നേരിട്ട് എത്തുന്നത് ഇടുക്കിയിലേക്കാണ്. ഈ സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Also Read: ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി; പ്രതി മരിച്ചനിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE