കേരളമടക്കം 6 സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്

By Staff Reporter, Malabar News
covid_india
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് 6 സംസ്‌ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. മഹാരാഷ്‌ട്ര, കേരളം, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങി ആറ് സംസ്‌ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളിൽ വർധനവ് ഉണ്ടായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു രാജ്യത്ത് റിപ്പോർട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ 86.37 ശതമാനവും ഈ ആറ് സംസ്‌ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,752 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്.

പ്രതിദിനം ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത് മഹാരാഷ്‌ട്രയിലാണ്. 8,623 പേർക്കാണ് ഇവിടെ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. കേരളത്തിൽ 3,792 പേർക്കും പഞ്ചാബിൽ 593 പേർക്കും കോവിഡ് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

തമിഴ്‌നാട്ടിൽ 486 കേസുകളും കർണാടകയിൽ 523 കേസുകളും ഗുജറാത്തിൽ 451 കേസുകളുമാണ് പുതുതായി റിപ്പോർട് ചെയ്യപ്പെട്ടത്.

അതേസമയം കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാനങ്ങൾ കർശനമായ ജാഗ്രത പാലിക്കണമെന്നും കൂട്ടായ കഠിനാധ്വാനത്തിലൂടെ നേരത്തെ കരസ്‌ഥമാക്കിയ നേട്ടങ്ങൾ ഇപ്പോൾ ഇല്ലാതാക്കരുതെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്യപ്പെട്ടത് 113 മരണങ്ങളാണ്. 11,718 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു. 1.07 കോടി പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത്.

Read Also: 20 സീറ്റുകളില്‍ മികച്ച സാധ്യത; ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവേ ഫലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE