കോവിഡ് കേസുകൾ ഉയരുന്നു; അമേരിക്കയിൽ ഈ ആഴ്‌ച 12.7 ശതമാനത്തിന്റെ വർധന

By Team Member, Malabar News
Covid Cases In America Increased By 12.7 Percentage In This Week
Ajwa Travels

ന്യൂയോർക്ക്: അമേരിക്കയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ ആഴ്‌ച രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്‌ച 12.7 ശതമാനം കൂടുതൽ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്.

6,16,000 കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്‌ച അമേരിക്കയിൽ റിപ്പോർട് ചെയ്‌തത്‌. കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും നിലവിൽ വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ മരണനിരക്കിൽ കാര്യമായ വർധന ഉണ്ടാകാത്തത് വലിയ ആശ്വാസം നൽകുന്നുണ്ട്.

രാജ്യത്ത് നിലവിൽ കോവിഡ് കേസുകളിൽ വലിയ വർധന ഉണ്ടാകുന്നത് വടക്കേ അമേരിക്കയിലാണ്. കഴിഞ്ഞ ആഴ്‌ചത്തെ അപേക്ഷിച്ച് 19.5 ശതമാനം കോവിഡ് കേസുകളുടെ വർധനയാണ് ഈ ആഴ്‌ച വടക്കേ അമേരിക്കയിൽ രേഖപ്പെടുത്തിയത്. അതേസമയം തെക്കേ അമേരിക്കയിൽ കോവിഡ് കേസുകളിൽ 8 ശതമാനത്തോളം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

Read also: ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ; സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി ഇന്ന് കേൾക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE