രണ്ടര ലക്ഷം കടന്ന് കോവിഡ്; 24 മണിക്കൂറിൽ 2,64,202 പേർക്ക് രോഗബാധ

By Team Member, Malabar News
new Covid Cases In India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,64,202 പേരാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാൾ 4.83 ശതമാനം വർധനയാണ് പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടായത്. കൂടാതെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയരുകയും ചെയ്‌തു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തരായ ആളുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,09,345 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തരായത്. കൂടാതെ 315 കോവിഡ് മരണങ്ങളും രാജ്യത്തിന്റെ  ഭാഗങ്ങളിലായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,85,350 ആയി ഉയർന്നു.

രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 12,72,073 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌ മഹാരാഷ്‌ട്രയിലാണ്. 46,000ലധികം പേർക്കാണ് മഹാരാഷ്‌ട്രയിൽ മാത്രം രോഗബാധ ഉണ്ടായത്. അതേസമയം രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണവും ഉയരുകയാണ്. നിലവിൽ 5,753 ഒമൈക്രോൺ ബാധിതരാണ് രാജ്യത്തുള്ളത്.

Read also: സിൽവർ ലൈൻ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE