പ്രതിദിന കേസുകളിൽ 90 ശതമാനം വർധന; രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു

By Team Member, Malabar News
Covid Cases In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. ഇന്നലെ രാജ്യത്ത് റിപ്പോർട് ചെയ്‌തതിൽ നിന്നും 90 ശതമാനം അധികം കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോർട് ചെയ്‌തത്‌. 2,183 പേർക്കാണ് ഇന്ന് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇന്നലെ 1,150 പേർക്ക് രോഗം സ്‌ഥിരീകരിച്ച സ്‌ഥാനത്താണിത്.

കൂടാതെ കോവിഡ് ബാധയെ തുടർന്ന് മരിച്ച ആളുകളുടെ എണ്ണത്തിലും വർധന ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം 214 പേരാണ് കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരിച്ചത്. ഇതിൽ കേരളത്തിൽ നിന്നുള്ള 62 പേരാണ് ഉൾപ്പെടുന്നത്.

പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനത്തിൽ നിന്നും 0.83 ശതമാനമായും ഉയർന്നു. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനാൽ രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിലും വർധന ഉണ്ടാകുന്നുണ്ട്. 11,.542 പേരാണ് രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നത്.

Read also: തുടർ ചികിൽസക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; അനുമതി തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE