മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 10 ലക്ഷം കടന്നു, ഇന്ത്യയിൽ ആദ്യം

By Desk Reporter, Malabar News
maharashtra covid_2020 Sep 12
Representational Image
Ajwa Travels

മുംബൈ: രാജ്യത്ത് 10 ലക്ഷം  കോവിഡ് ബാധ റിപ്പോർട്ട്‌ ചെയ്യുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,886 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 10,158,81 ആയി. മരണസംഖ്യ 28,724 ആയി ഉയർന്നു. ഇന്നലെ മാത്രം 394 പേരാണ് രോഗം ബാധിച്ചു മരിച്ചത്.

ആകെ രോഗം ബാധിച്ചവരിൽ  7,15,023 പേർ രോഗമുക്തി നേടി. 2,71,566 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് പൂനെയിലാണ് രോഗബാധ ഏറ്റവും രൂക്ഷം. നിലവിലെ ആക്റ്റീവ് കേസുകളിൽ ഏറ്റവും കൂടുതൽ പൂനെയിലാണ്. 72,835 പേരാണ് പൂനെയിൽ ചികിത്സയിലുള്ളത്.

Read This:   മഹാരാഷ്ട്രയിൽ മുൻ നാവിക ഉദ്യോ​ഗസ്ഥന് ശിവസേന പ്രവർത്തകരുടെ മർദ്ദനം

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 14,308 പേർക്കാണ് രോഗമുക്തി. 70.4 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2.83 ശതമാനമാണ് മരണനിരക്ക്.ഇതുവരെ 50 ലക്ഷം കോവിഡ് പരിശോധനകളാണ് ഇവിടെ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE