സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിൽ 728 രോഗബാധിതർ

By Team Member, Malabar News
saudi covid
Ajwa Travels

റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 728 പേർക്ക് കൂടിയാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,91,325 ആയി ഉയർന്നു. അതേസമയം തന്നെ രാജ്യത്ത് പ്രതിദിനം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 404 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളിൽ 3,78,873 ആളുകളും ഇതുവരെ രോഗ മുക്‌തരായിട്ടുണ്ട്. രോഗബാധിതർക്ക് ഒപ്പം തന്നെ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും രാജ്യത്ത് ഉയർച്ച തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 8 പേർ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 6,684 ആണ്.

കൂടാതെ രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 5,768 ആണ്. ഇവരിൽ തന്നെ 735 ആളുകളുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക് 96.8 ശതമാനവും, മരണനിരക്ക് 1.7 ശതമാനവും ആണ്. രാജ്യത്ത് നിലവിൽ പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത് റിയാദിലാണ്. 338 ആളുകൾക്കാണ് കഴിഞ്ഞ ദിവസം മാത്രം റിയാദിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌.

Read also : 24 മണിക്കൂറിൽ യുഎഇയിൽ 2,180 കോവിഡ് ബാധിതർ; 2,321 രോഗമുക്‌തർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE