യുഎഇ; പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു

By Team Member, Malabar News
Malabarnews_covid in uae
Representational image
Ajwa Travels

യുഎഇ : യുഎഇയില്‍ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കണക്കുകളാണ് ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 1421 ആളുകള്‍ക്കാണ് ഇന്ന് യുഎഇയില്‍ രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 110039 ആയി ഉയര്‍ന്നു. ഇന്ന് 1652 ആളുകള്‍ക്ക് കോവിഡ് ഭേദമായതോടെ രാജ്യത്ത് കോവിഡ് മുക്‌തി നേടിയ ആകെ ആളുകളുടെ എണ്ണം 101659 ആയി ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്ത് ഇന്ന് ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ട് കോവിഡ് രോഗികള്‍ക്ക് കൂടി ജീവന്‍ നഷ്‌ടമായി. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 450 ആയി. 7930 ആളുകള്‍ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ ചികിൽസയില്‍ കഴിയുന്നുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടി രോഗബാധിതരെ തിരിച്ചറിഞ്ഞു രോഗവ്യാപനം കുറക്കാനുള്ള നടപടികളാണ് രാജ്യത്ത് നടക്കുന്നത്. ഇതിന്റെ ഭാഗമായി കോവിഡ് പരിശോധന വലിയ രീതിയില്‍ കൂട്ടിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1.12 കോടി ആളുകളില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതിലെ ഏറ്റവും ഉയര്‍ന്ന കണക്കുകളാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത പ്രതിദിന കണക്കായ 1315 ആയിരുന്നു ഇതുവരെ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്‌തതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കണക്കുകള്‍. കഴിഞ്ഞ സെപ്റ്റംബര്‍ 12 നാണ് രാജ്യത്ത് കോവിഡ് കണക്കുകള്‍ 1000 ന് മുകളില്‍ എത്തിയത്. രോഗബാധിതരാകുന്ന ആളുകളോടൊപ്പം തന്നെ രോഗ മുക്‌തി നേടുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകുന്നുണ്ട്. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകള്‍ രോഗമുക്‌തരായിട്ടുണ്ട്. ഈ കഴിഞ്ഞ ഒരാഴ്‌ചക്കിടെ 15 ശതമാനം വര്‍ധനവാണ് കോവിഡ് മുക്‌തി നിരക്കില്‍ യുഎഇയില്‍ ഉണ്ടായിരിക്കുന്നത്.

Read also : ഭരണ പരിഷ്‌കരണം; മന്ത്രിസഭാ യോഗത്തിൽ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE