യുഎസിൽ കോവിഡ് രോഗികൾ 50 ലക്ഷം കടന്നു – കണക്കുകൾ പുറത്ത്

By Desk Reporter, Malabar News
Covid 19 in US report_2020 Aug 09
Representational Image
Ajwa Travels

വാഷിംഗ്‌ടൺ: അമേരിക്കയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നതായി ജോൺ ഹോപ്‌കിൻസ് സർവ്വകലാശാലയുടെ കണക്കുകൾ. 1, 62, 000 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 5 മില്യൺ കടന്നതായി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനാർത്ഥി ജോ ബൈഡൻ ഇന്നലെ ട്വീറ്റ് ചെയ്തു.
പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ കോവിഡ് കാലപ്രവർത്തനങ്ങളിൽ വലിയൊരു വിഭാഗം ജനങ്ങളും അസന്തുഷ്ടരാണെന്ന് ഈയിടെ പുറത്ത് വിട്ട സർവേകളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം ആകെ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ലോകത്തിൽ ഏറ്റവും മുൻപന്തിയിലാണ് യു എസ്.
വൈറസ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വർധിക്കുന്ന തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ അമർഷം നിലനിൽക്കുന്നുണ്ട്.
രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ സാമ്പത്തിക, സമാശ്വാസ പാക്കേജുകൾക്ക്‌ വേണ്ടി കാത്തിരിക്കുകയാണ് അമേരിക്കൻ പൗരന്മാർ. നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം പ്രതിസന്ധികൾ ട്രംപ് എങ്ങനെ തരണം ചെയ്യുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE