നടി  മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ് സ്‌ഥിരീകരിച്ചു

By Syndicated , Malabar News
Meghna raj_Malabar news
Ajwa Travels

ബെംഗളൂര്: നടി മേഘ്‌ന രാജിനും കുടുംബത്തിനും കോവിഡ്. തന്റെ അച്ഛനമ്മമാര്‍ക്കും തനിക്കും കുഞ്ഞിനും കൊവിഡ് പോസിറ്റീവാണെന്ന് മേഘ്‌ന അറിയിച്ചു. ‘എനിക്കും കുഞ്ഞിനും അച്ഛനും അമ്മക്കും കോവിഡ് സ്‌ഥിരീകരിച്ചു. അടുത്ത ആഴ്‌ചകളിലായി സമ്പര്‍ക്കത്തില്‍ വന്നവരോടെല്ലാം അറിയിച്ചിട്ടുണ്ട്,’ മേഘ്‌ന ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയെ ശാരീരിക പ്രശ്‍നങ്ങൾ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അടുത്ത സമ്പർക്കം ഉണ്ടായിരുന്നവരെയും പരിശോധനക്ക് വിധേയമാക്കിയിരുന്നു. നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മേഘ്‌ന.  ഭര്‍ത്താവ്  ചിരഞ്‌ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് മരിച്ചത്.

Read also: സംരക്ഷണം നല്‍കണം; സ്വപ്‍നയുടെ അപേക്ഷയില്‍ കോടതി ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE