സംസ്ഥാനത്ത് നാലു കോവിഡ് മരണം കൂടി

By Desk Reporter, Malabar News
covid death_2020 Aug 20
Representational Image
Ajwa Travels

കോഴിക്കോട്: സംസ്ഥാനത്ത് നാലു പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കാസര്‍ക്കോട് തൃക്കരിപ്പൂര്‍ സ്വദേശി പി. വിജയകുമാര്‍ (55), കോട്ടയം വടവാതൂര്‍ സ്വദേശി പി.എന്‍ ചന്ദ്രന്‍ (74), കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ (82), പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന്‍ (69) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹമ്മദ് ബഷീർ മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹം, ശ്വാസകോശസമ്പന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടായിരുന്നു. ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പുരുഷോത്തമന്റെ മരണം സംഭവിച്ചത്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇന്നലെ കോവിഡ് രോ​ഗികളുടെ എണ്ണം ആദ്യമായി രണ്ടായിരം കടന്നു. 2333 പേർക്കാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 2151 പേർക്കാണ് സമ്പർക്ക രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE