കോവിഡ് മരണം; പ്രവാസികളുടെ കുടുംബങ്ങൾക്കും ധനസഹായം നൽകണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ

By Staff Reporter, Malabar News
world-nri-council-letter
Ajwa Travels

മനാമ: ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമ്പോൾ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെയും പരിഗണിക്കണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ.

ഇക്കാര്യം ആവശ്യപ്പെട്ട് കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ എന്നിവർക്ക് കത്തയച്ചു. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ കത്തിലൂടെ ആവശ്യപ്പെട്ടു.

ജൂൺ 30ലെ സുപ്രീം കോടതി വിധി കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് പറയുന്നു, എന്നാൽ വിദേശത്ത് വച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾ ഈ പട്ടികയിൽ പുറത്താണ്. വിദേശത്ത് ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇടത്തരം സാമ്പത്തിക ശേഷി മാത്രമുള്ളവരാണ്, അതിനാൽ തന്നെ അവർക്ക് ഈ ആനുകൂല്യത്തിനുള്ള അർഹതയുണ്ട്; കൗൺസിൽ കത്തിലൂടെ ചൂണ്ടിക്കാട്ടി.

നേരത്തെ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പിഎം കെയേഴ്‌സ് ഫണ്ട് മുഖേന നടപ്പാക്കുന്ന ധനസഹായം പ്രവാസികളുടെ കുട്ടികൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ കേന്ദ്രത്തെ സമീപിച്ചിരുന്നു.

Read Also: ജെഇഇ മെയിന്‍; പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE