കോവിഡ് ഡെൽറ്റ വകഭേദം; ജില്ലയിലെ വേളം പഞ്ചായത്തിൽ സ്‌ഥിരീകരിച്ചു

By Team Member, Malabar News
Covid Delta In Kozhikode
Ajwa Travels

കോഴിക്കോട് : ജില്ലയിലെ വേളം പഞ്ചായത്തിൽ കോവിഡ് ഡെൽറ്റ വകഭേദം സ്‌ഥിരീകരിച്ചു. പഞ്ചായത്തിലെ 5ആം വാർഡിലുള്ള 52 വയസുകാരനാണ് രോഗബാധ ഉണ്ടായത്. കോവിഡ് സ്‌ഥിരീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഡെൽറ്റ വകഭേദമാണ് സ്‌ഥിരീകരിച്ചതെന്ന് വ്യക്‌തമായത്‌.

ഡെൽറ്റ വകഭേദം സ്‌ഥിരീകരിച്ചതോടെ പഞ്ചായത്തിൽ കർശന ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് ആരോഗ്യ വിഭാഗം. കൂടാതെ സമ്പർക്കത്തിലുള്ള ആളുകളുടെ ലിസ്‌റ്റ് തയ്യാറാക്കി നിരീക്ഷണത്തിലാക്കാനും നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതേ തുടർന്ന് ചെറുകുന്ന് പ്രദേശത്തെ 160 വീടുകളിലുള്ളവർക്ക് ആർടിപിസിആർ, ആന്റിജൻ ടെസ്‌റ്റുകൾ നടത്തുന്നതിനുള്ള നടപടി ആരംഭിച്ചു.

കൂടാതെ നിയന്ത്രണങ്ങളുടെ ഭാഗമായി 5ആം വാർഡിലെ ചെറുകുന്ന് പ്രദേശത്തുള്ള ജനങ്ങൾ സമീപ ദിവസങ്ങളിൽ കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്ന് ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.

Read also : സുഹൃത്തിന്റെ ബലാൽസംഗ പരാതി തുറന്ന് പറഞ്ഞു; മയൂഖ ജോണിക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE