കോവിഡ് വ്യാപനം; കാലിക്കറ്റ് സർവകലാശാല കാമ്പസ് അടച്ചു

By News Desk, Malabar News
calicut-university-exam
Ajwa Travels

തേഞ്ഞിപ്പലം: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല കാമ്പസ് അടച്ചു. സമീപ പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ നിലനിൽക്കുകയും സർവകലാശാല ഹോസ്‌റ്റലുകളിൽ കോവിഡ് റിപ്പോർട് ചെയ്യുകയും ചെയ്‌ത സാഹചര്യത്തിലാണ് നടപടി. വൈസ് ചെയർമാൻ ഡോ. എംകെ ജയരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനം എടുത്തത്. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കും.

പുരുഷ, വനിതാ ഹോസ്‌റ്റലുകൾ മെയ് 3 മുതൽ അടക്കും. കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റെയ്‌നിൽ കഴിയുന്നവരും ഒഴികെ മറ്റെല്ലാ വിദ്യാർഥികളും ഹോസ്‌റ്റലുകളിൽ നിന്ന് മടങ്ങിപ്പോകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അവശ്യ സർവീസുകളിലും ഫിനാ‍ൻസ് വിഭാഗത്തിലും ദൈനംദിന ആവശ്യങ്ങളിൽ ജീവനക്കാരെ വിന്യസിക്കും. ഓൺലൈൻ ക്‌ളാസുകൾ വഴി പാഠഭാഗങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്.

Also Read: കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE