ബിഹാറിൽ ഉപമുഖ്യമന്ത്രിമാർക്ക് ഉൾപ്പടെ കോവിഡ്; നിയന്ത്രണങ്ങൾ കടുപ്പിക്കും

By News Desk, Malabar News
Complaint that Covid certificate is not getting the from Patna Hospital
Representational Image
Ajwa Travels

പാറ്റ്‌ന: ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിലെ രണ്ട് ഉപമുഖ്യമന്ത്രിമാർക്കും മൂന്ന് മന്ത്രിമാർക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഉപമുഖ്യമന്ത്രിമാരായ രേണു ദേവി, തർകിഷോർ പ്രസാദ്, മന്ത്രിമാരായ അശോക് ചൗധരി, വിജയ് ചൗധരി, സംസ്ഥാന മന്ത്രി സുനിൽ കുമാർ എന്നിവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌.

അതേസമയം, ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 893 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്ത് ഇതുവരെ ഒരു ഒമൈക്രോൺ കേസ് മാത്രമാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബിഹാറിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാളെ മുതൽ 14 ദിവസത്തെ രാത്രി കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരും.

ഈ കാലയളവിൽ പാർക്കുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, മാളുകൾ എന്നിവ സംസ്‌ഥാനത്ത് അടഞ്ഞുകിടക്കും. നേരത്തെ സംസ്‌ഥാനത്ത് 150ഓളം ഡോക്‌ടർമാർ കോവിഡ് പോസിറ്റീവായി. പാറ്റ്‌നയിലെ നളന്ദ മെഡിക്കൽ കോളജ് ആൻഡ് ഹോസ്‌പിറ്റലിലെ (എൻഎംസിഎച്ച്) 72 ഡോക്‌ടർമാർക്ക് കൂടി ചൊവ്വാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചതായി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

Also Read: മുസ്‌ലിം സ്‌ത്രീകളെ ലേലംചെയ്യാൻ ‘ബുള്ളി ബായ്’; മുഖ്യ പ്രതികൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE