എറണാകുളത്ത് പോലീസുകാർക്ക് ഇടയിൽ കോവിഡ് വ്യാപനം കൂടുന്നു

By Staff Reporter, Malabar News
police
Representational image
Ajwa Travels

കൊച്ചി: എറണാകുളത്ത് പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. ആയിരത്തിനടുത്ത് ഉദ്യോഗസ്‌ഥർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവായത്. 96 പേർ നിലവിൽ ചികിൽസയിൽ കഴിയുന്നുണ്ട്. എറണാകുളം റൂറൽ ലിമിറ്റിലെ അങ്കമാലി പോലീസ് സ്‌റ്റേഷനിൽ മാത്രം എട്ട് ഉദ്യോഗസ്‌ഥർക്ക് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു.

പോസിറ്റീവ് ആയവരിൽ ഭൂരിഭാഗവും 2 ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണ്. എറണാകുളം റൂറൽ ലിമിറ്റിൽ മാത്രം 450 ഉദ്യോഗസ്‌ഥർക്ക് കോവിഡ് ബാധിച്ചു. കോവിഡ് പ്രതിരോധ ഡ്യൂട്ടിയിൽ ഏർപ്പെട്ടവരിലാണ് കൂടുതലും രോഗബാധ കണ്ടെത്തിയത്. കല്ലൂർക്കാട്, കോടനാട്, അങ്കമാലി, പിറവം സ്‌റ്റേഷുകളിൽ പകുതിയിലധികം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.

അതേസമയം, പോലീസ് ഉദ്യോഗസ്‌ഥർക്കായി കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ വേണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു. പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ ഗ്‌ളൗസും മാസ്‌കും ഉപയോഗിക്കണമെന്ന് പോലീസിനും നിർദേശമുണ്ട്. ഇൻക്വസ്‌റ്റ് നടപടിക്രമങ്ങൾ നടത്തുമ്പോൾ പിപിഇ കിറ്റും നിർബന്ധമാക്കി.

Read Also: കൊവാക്‌സിൻ കോവിഡിന്റെ ഇന്ത്യൻ വകഭേദത്തിന് എതിരെ ഫലപ്രദം; ആന്റണി ഫൗചി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE