കൊച്ചി: കോവിഡ് കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തിങ്കളാഴ്‌ച മുതൽ ജില്ലയിൽ നിയന്ത്രണങ്ങൾ നിലവിൽ വരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിലെ കോവിഡ് പോസിറ്റീവ് കേസുകൾ ഉയർന്നുതന്നെയാണ്. ഇന്നലെ മാത്രം 2,348 പേർ കോവിഡ് ബാധിതരായി. കഴിഞ്ഞ ആഴ്‌ചകളിൽ 2,000ത്തിന് മുകളിലാണ് ജില്ലയിലെ പ്രതിദിന കോവിഡ് കണക്ക്.
ഓണം പ്രമാണിച്ച് ഇളവുകൾ നൽകിയതിന്റെ പേരിൽ എറണാകുളം നഗരത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പലയിടത്തും ആളുകൾ എത്തുന്നത്. ഷോപ്പിങ് മാളുകളിലും ആൾകൂട്ടമുണ്ട്. ഓണക്കാലത്ത് വലിയ രീതിയിലുള്ള ഗതാഗത കുരുക്കും ആളുകൾ കൂടുതലായി പുറത്തിറങ്ങാനുള്ള സാഹചര്യവും കണക്കിലെടുത്താണ് തിങ്കളാഴ്‌ച മുതൽ കർശന പരിശോധനയും സുരക്ഷയും ഏർപ്പെടുത്താൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ഡിജിപി യുടെ നേതൃത്വത്തിൽ 4 ഡിവൈഎസ്‌പിമാർക്ക് എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾക്കുള്ള ചുമതല നൽകിയിട്ടുണ്ട്. ജില്ലാ അതിർത്തികളിൽ കൂടുതൽ പോലീസിനെ വിനിയോഗിച്ചുകൊണ്ടുള്ള പരിശോധനകൾ ഉണ്ടാകും.
Also Read: കോവിഡിനെതിരെ നേസൽ വാക്‌സിൻ; ആദ്യഘട്ട പരീക്ഷണം വിജയകരം