കടുത്ത നടപടികൾ അനിവാര്യം; രോഗബാധ 7354, സമ്പർക്കം 6364, രോഗമുക്‌തി 3420

By Desk Reporter, Malabar News
Pinarayi Vijayan_Malabar News
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്; ഇന്ന് നമ്മുടെ സാസംസ്ഥാനത്ത് 7354, സമ്പർക്കം 6364, രോഗമുക്‌തി 3420.  ഉറവിടം അറിയാത്തത് 672 പേരാണ്, 130 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. 15 വയസ്സിന് താഴെയുള്ള 567 കുട്ടികൾക്കും 60-ന് മുകളിലുള്ള 786 പേർക്കും കോവിഡ് ബാധ ഉണ്ടായിട്ടുണ്ട്. ചികിൽസയിൽ ള്ളവർ 61,791 ആണ്. 52,755 സാംപിൾ പരിശോധിച്ചു. സംസ്ഥാനത്ത് സ്‌ഥിതി വളരെ ഗുരുതരമായി ഉയരുകയാണ്. 96% പേർക്കും രോഗം ബാധിക്കുന്നത് സമ്പർക്കത്തിലൂടെയാണ്.

മലപ്പുറത്ത് മാത്രം ചൊവ്വാഴ്‌ച്ച 1040 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 970 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. ഈ നില തുടർന്നാൽ വലിയ അപകടത്തിലെത്തും. എന്തുവിലകൊടുത്തം രോഗവ്യാപനം പിടിച്ചുകെട്ടണം. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സർക്കാർ സംവിധാനങ്ങൾ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും.

സമരങ്ങൾ ആരോഗ്യ പരിപാലന നിർദേശങ്ങൾക്ക് വിധേയമായിരിക്കണം. സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണം ആവശ്യമായി വരും. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണം. ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന ജാഗ്രത കുറ‍ഞ്ഞു. ഇതിന്റെ ദൂഷ്യഫലം പ്രത്യക്ഷത്തിൽ കാണുന്നു. പ്രാദേശിക തലത്തിൽ രാഷ്ട്രീയ കക്ഷി നേതാക്കൾ നല്ല ഇടപെടൽ നടത്തണം. അസംഘടിതമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിന് തുറന്നു പ്രവർത്തിക്കുന്നത് ആവശ്യമാണ്.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്‌ത ഭാഗങ്ങളാണ് മുകളിൽ നൽകിയത്.

Must Read: മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമായി കാണുന്ന സര്‍ക്കാരാണ് ഇന്ത്യയില്‍; സ്വര ഭാസ്‌കര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE