നിയന്ത്രണങ്ങളിൽ ഇളവ്; കഴിഞ്ഞ ദിവസം തിരക്കിൽ മുങ്ങി നഗരം

By Team Member, Malabar News
kozhikode
Representational image
Ajwa Travels

കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് കഴിഞ്ഞ ദിവസം ഇളവ് നൽകിയതോടെ കോഴിക്കോട് നഗരം തിരക്കിൽ മുങ്ങി. ഇളവുകൾ അനുവദിച്ചതോടെ കടകളിലും റോഡുകളിലും ആളുകളുടെ തിരക്ക് വലിയ രീതിയിലാണ് അനുഭവപ്പെട്ടത്. ഇതോടെ നിയന്ത്രണങ്ങൾ പാലിക്കുന്നത് ആളുകൾ കാറ്റിൽ പറത്തുകയായിരുന്നു.

ആഴ്‌ചകൾക്ക് ശേഷം മൊബൈൽ കടകൾ തുറക്കാൻ അനുമതി നൽകിയതോടെ പുതിയത് വാങ്ങുന്നതിനും, നിലവിൽ ഉള്ളത് നന്നാക്കുന്നതിനുമായി വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെട്ടത്. തുണിക്കടകളിലും സ്‌ഥിതി വ്യത്യസ്‌തമായിരുന്നില്ല.

നിരത്തുകളിൽ വാഹനങ്ങൾ നിറഞ്ഞതോടെ മിക്കയിടങ്ങളിലും പാർക്കിംഗ് പ്രശ്‌നവും രൂക്ഷമായിരുന്നു. ബസുകൾ ഒഴിച്ച് മറ്റെല്ലാ വാഹനങ്ങളും ഇളവുകൾ നൽകിയതോടെ കഴിഞ്ഞ ദിവസം നിരത്തിലിറങ്ങി. പാർക്കിംഗിനായി ബസ് സ്‌റ്റാന്റുകളെയും പലരും ആശ്രയിച്ചു. കൂടാതെ നഗരത്തിലെ ഹോട്ടലുകളിലും കഴിഞ്ഞ ദിവസം മെച്ചപ്പെട്ട കച്ചവടം നടന്നതായി വ്യാപാരികൾ വ്യക്‌തമാക്കി.

Read also : തൃശൂർ മച്ചാട് റേഞ്ചിലും വ്യാപകമായി മരം മുറിച്ചു കടത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE