ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. കോവിഡിനെ പേടിച്ച് കൂടുതൽ വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണെന്ന സൂചനകൾ പുറത്തുവന്നതോടെ ഈ വർഷത്തെ ഐപിഎല്ലിന്റെ ഭാവി എന്താവുമെന്ന് പറയാൻ കഴിയാത്ത അവസ്‌ഥയിലാണ്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരങ്ങളായ ഡേവിഡ് വാര്‍ണറും സ്‌റ്റീവ് സ്‌മിത്തും നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
ഐപിഎല്‍ ആരംഭിച്ച ശേഷം ഇതിനകം മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. രാജസ്‌ഥാന്‍ റോയല്‍സ് പേസര്‍ ആന്‍ഡ്രൂ ടൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ളൂർ പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും, സ്‌പിന്നർ ആദം സാംപയുമാണ് നാട്ടിലേക്ക് മടങ്ങിയത്. നായകന്‍ കൂടിയായ വാര്‍ണര്‍ പിന്‍മാറിയാല്‍ സണ്‍റൈസേഴ്‌സിനും സ്‌മിത്ത് മടങ്ങിയാല്‍ ഡെല്‍ഹി ക്യാപിറ്റൽസിനും അത് വൻ തിരിച്ചടിയാവും.
Read Also: വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടിൽ കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്