ലണ്ടൻ: യുകെയിൽ രണ്ടുപേർക്ക് ഒമൈക്രോൺ ബാധ സ്‌ഥിരീകരിച്ചു. രാജ്യത്തെ ആദ്യ രണ്ട് ഒമൈക്രോൺ ബാധ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരിലാണ് കണ്ടെത്തിയതെന്ന് ബ്രിട്ടൻ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്‌തമാക്കി.
ഇതിനിടെ, ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡ്സിലെ ആംസ്‌റ്റർഡാമിൽ വിമാനം ഇറങ്ങിയ 61 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇവരെ വിമാനത്താവളത്തിന് സമീപം ക്വാറന്റെയ്‌നിൽ ആക്കിയിട്ടുണ്ട്.
അതേസമയം ഇവരിൽ ഒമൈക്രോൺ വകഭേദം ഉണ്ടോയെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെ നേരിടാന്‍ ശാസ്‌ത്രാധിഷ്‌ഠിതമായ തന്ത്രങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്‌റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്‌തമാക്കിയിരുന്നു. മനുഷ്യരിലെ രോഗ പ്രതിരോധ ശേഷി കുറക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ. എല്ലാ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ നല്‍കുക, ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ജീനോം സീക്വന്‍സിങ് വ്യാപകമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്‌തമാക്കി.
Most Read: പാർലമെന്റിന്റെ ശീതകാല സമ്മേളത്തിന് നാളെ തുടക്കമാവും