മലപ്പുറത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; ആശങ്ക

By News Desk, Malabar News
Ajwa Travels

മലപ്പുറം: ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നു. ഇന്ന് 39.03 ആണ് മലപ്പുറത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ ഇത് 35.64 ആയിരുന്നു. ഇന്ന് മലപ്പുറത്ത് 5388 പേർക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്.

മലപ്പുറത്ത് ഇതാദ്യമായാണ് രോഗികളുടെ എണ്ണം 5000 കടക്കുന്നത്. ഇന്നലെ സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്തായിരുന്നു. 4774 രോഗികള്‍. ജില്ലയിൽ കഴിഞ്ഞ ദിവസം ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും ഇന്നലെയാണ് വീണ്ടുമുയര്‍ന്നത്.

മലപ്പുറത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് മിക്കപ്പോഴും സംസ്‌ഥാന ശരാശരിയെക്കാളും മുകളിലായിരുന്നു. ചില ഘട്ടങ്ങളിലത് സംസ്‌ഥാന ശരാശരിയെക്കാള്‍ പത്ത് ശതമാനം വരെ കൂടി. രണ്ട് ദിവസം മുമ്പ് 37.25 ശതമാനമായിരുന്നു ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് പരിശോധനക്ക് എത്തുന്ന പത്തുപേരില്‍ നാല് പേര്‍ക്കും രോഗം.

ഇതോടെ ജില്ലയിൽ പോലീസ് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. റംസാന്‍ തിരക്ക് ഇല്ലാതിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മലപ്പുറം എസ്‌പി പറഞ്ഞു. കേസുകള്‍ കൂടിയതോടെ പരിശോധനയും കൂട്ടാന്‍ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. എന്നാല്‍ രോഗികളുടെ എണ്ണം ഇങ്ങനെ കൂടിയാല്‍ ജില്ലയിലെ ചികിൽസാ സംവിധാനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്ക ജില്ലാ ഭരണകൂടത്തിനുണ്ട്.

Also Read: ഓക്‌സിജൻ എത്തിക്കാൻ കെഎസ്ആർടിസി ഡ്രൈവർമാർ; നാളെ മുതൽ പരിശീലനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE