കൊല്ലം: എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പണത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി പരാതി. പത്രിക സമര്‍പ്പിക്കാന്‍ കൊല്ലത്തെ യോഗം ആസ്‌ഥാനത്ത് ഒട്ടേറെപ്പേര്‍ തടിച്ചുകൂടിയിരുന്നു. ആ സമയം ഇരുവിഭാഗങ്ങള്‍ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു.
മുൻ വർഷങ്ങളിൽ എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാകാറുണ്ട്. പക്ഷേ ഇത്തവണ കോവിഡിന്റെ അതിവ്യാപന സാഹചര്യത്തിൽ അധികം ആളുകൾ എത്തിയത് ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനാണെന്നാണ് എസ്എൻഡിപി ഭാരവാഹികളുടെ ഔദ്യോഗിക വിശദികരണം. പോലീസ് നോക്കിനില്‍ക്കേയാണ് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായത്.