കൊല്‍ക്കത്ത: കേന്ദ്രമന്ത്രിയും പശ്‌ചിമബംഗാളിലെ ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോയ്‌ക്ക് വീണ്ടും കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്നെയാണ് വീണ്ടും കോവിഡ് ബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മന്ത്രിയുടെ ഭാര്യയ്‌ക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
ബംഗാള്‍ നിയമസഭാ തിരരഞ്ഞെടുപ്പില്‍ ടോളിഗഞ്ചില്‍ നിന്ന് മൽസരിച്ച സുപ്രിയോയ്‌ക്ക് ഇത് രണ്ടാം തവണയാണ് കോവിഡ് ബാധിക്കുന്നത്.
Both me & my wife have tested positive😩Me for the 2nd time!!
V Sad that I won’t be able to vote in Asansol. I needed to be there on the road too for the 26th Polls where ‘desperate’ @AITCofficial Goons hv already unleashed their terror machinery to disrupt free & fair polls 1/2— Babul Supriyo (@SuPriyoBabul) April 25, 2021
അസൻസോളിൽ വോട്ടുചെയ്യാൻ കഴിയാത്തതിൽ സങ്കടമുണ്ടെന്നും കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്‌തു. കൂടാതെ ബംഗാളിൽ സ്വതന്ത്രവും നീതിയുക്‌തവുമായ തിരഞ്ഞെടുപ്പ് തടസപ്പെടുത്താൻ ചിലർ തീവ്രവാദ ശ്രമങ്ങൾ ഇതിനകം അഴിച്ചുവിട്ടിട്ടുണ്ട് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Read Also: രാഷ്‌ട്രീയ പ്രവർത്തനം മാറ്റിവച്ച് ജനങ്ങളെ സഹായിക്കൂ; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ