കോവിഡ് മുക്‌തിനിരക്ക് 93.76 ശതമാനം; രാജ്യത്ത് 37,975 പുതിയ കേസുകള്‍

By Team Member, Malabar News
Malabarnews_india covid
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിന് താഴെയെത്തി. ഒപ്പം തന്നെ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 37,975 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 91,77,481 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം 500 നു താഴെയെത്തി. 480 ആളുകളാണ് ഇന്നലെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണസംഖ്യ 1,34,218 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 42,314 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 86,04,955 ആയി ഉയര്‍ന്നു. നിലവിലെ രാജ്യത്തെ കോവിഡ് മുക്‌തിനിരക്ക് 93.76 ശതമാനമാണ്. കോവിഡ് മുക്‌തരുടെ എണ്ണം ഉയര്‍ന്നതോടെ നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 4,38,667 ആയി കുറഞ്ഞു.

Read also : മോദിയുടെ വാരണാസിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE