സ്‌കൂളുകളിലെ കോവിഡ് വ്യാപനം; പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത

By News Desk, Malabar News
eranakulam covid
Representational image
Ajwa Travels

മലപ്പുറം: ജില്ലയിലെ സ്‌കൂളുകളിലെ കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത. പൊന്നാനി താലൂക്കിലെ മുഴുവൻ ടർഫുകളും അടക്കാൻ കളക്‌ടർ നിർദേശം നൽകി.

ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിൽ എടുത്ത് പൊന്നാനിയിൽ കളക്‌ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.

രോഗവ്യാപനം കണക്കിലെടുത്ത് രോഗം സ്‌ഥിരീകരിച്ച വിദ്യാർഥികൾ എത്തിയ താലൂക്കിലെ ട്യൂഷൻ സെന്ററുകളിൽ പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി. രോഗവ്യാപനം സംഭവിച്ച സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ആർടിപിസിആർ പരിശോധന നടത്താനും തീരുമാനിച്ചു.

താലൂക്ക് പരിധിയിൽ ഗുരുതര സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും മറ്റ് കുട്ടികൾക്ക് രോഗം പകരാതിരിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചെന്നും സ്‌പീക്കർ പി ശ്രീരാമകൃഷണൻ പറഞ്ഞു. പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും, മാറഞ്ചേരി മുക്കാല സ്‌കൂളിലുമാണ് രോഗ വ്യാപനം. രണ്ട് സ്‌കൂളുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്ക്കാലികമായി അടച്ചു.

ഇരു സ്‌കൂളുകളിലെയും അധ്യാപകരും വിദ്യാർഥികളുമടക്കം 262 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇരു സ്‌കൂളുകളിലെയും ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികളെയും മറ്റു ജീവനക്കാരെയും നാളെ മുതൽ പരിശോധനക്ക് വിധേയമാക്കും. രണ്ട് സ്‌കൂളിലും കഴിഞ്ഞ 25 മുതലാണ് ക്ളാസുകൾ ആരംഭിച്ചത്.

Malabar news: എംഎസ്‌എഫ്‌ മാർച്ചിൽ സംഘർഷം; പ്രവർത്തകർ ഓടിക്കയറിയത് സിപിഎം സമരവേദിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE