കോവിഡ് വ്യാപനം ഉയർന്ന് സൗദി; 24 മണിക്കൂറിൽ 985 രോഗബാധിതർ

By Team Member, Malabar News
saudi covid
Ajwa Travels

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം ആയിരത്തിന് അടുത്തെത്തി. 985 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,02,142 ആയി ഉയർന്നു. കൂടാതെ 10 പേർ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്‌തിട്ടുണ്ട്‌. നിലവിൽ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 6,791 ആയി ഉയർന്നു.

അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 661 പേരാണ് കോവിഡ് മുക്‌തി നേടിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച ആളുകളിൽ 3,86,102 പേരും കോവിഡ് മുക്‌തരായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികൾ കൂടിയായപ്പോൾ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9,249 ആയി ഉയർന്നു.

രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്ന ആളുകളിൽ 999 പേരുടെ നില ഗുരുതരമാണ്. കൂടാതെ രാജ്യത്തെ നിലവിലത്തെ കോവിഡ് മുക്‌തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട് ചെയ്‌തത്‌ റിയാദിൽ നിന്നുമാണ്. 463 പേർക്കാണ് റിയാദിൽ പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌.

Read also : കോവിഡ് വ്യാപനം; കേന്ദ്രത്തിന്റെ കീഴിലുള്ള സ്‌മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE