യുഎഇ; പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു

By Team Member, Malabar News
Malabarnews_covid spread in uae
Representational image
Ajwa Travels

യുഎഇ : യുഎഇയില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,538 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,14,384 ആയി ഉയര്‍ന്നു. ചികില്‍സയില്‍ കഴിഞ്ഞിരുന്ന 4 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് മരിച്ചു.

രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്‌തി നേടിയ ആളുകളുടെ എണ്ണം 1411 ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്‌തി നേടുന്ന ആളുകളുടെ എണ്ണം 1,06,354 ആയി ഉയർന്നിട്ടുണ്ട്. യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ച് മരിച്ച ആകെ രോഗികളുടെ എണ്ണം 459 ആണ്. 7574 ആളുകള്‍ നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികില്‍സയില്‍ കഴിയുന്നുണ്ട്. 130567 പരിശോധനകളാണ് രാജ്യത്ത് പുതിയതായി നടത്തിയത്. ഏകദേശം 11.44 ദശലക്ഷത്തില്‍ അധികം പരിശോധനകള്‍ രാജ്യത്ത് ഇതുവരെ നടത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകളില്‍ പരിശോധന നടത്തി രോഗബാധ ഉള്ള ആളുകളെ തിരിച്ചറിഞ്ഞ് രോഗവ്യാപനം കുറക്കുകയാണ് രാജ്യം ഇപ്പോൾ ലക്ഷ്യമിടുന്നത്.

Read also : വീണ്ടും ജസിന്‍ഡ; രണ്ടാമതും പ്രധാനമന്ത്രിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE