ചെന്നൈ: തമിഴ് ഹാസ്യനടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേയായിരുന്നു അന്ത്യം. പ്രിയ താരത്തിന്റെ വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും.
നിരവധി പേർ അദ്ദേഹത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി തമിഴിലെ മുൻനിര ചിത്രങ്ങളിൽ നിറഞ്ഞുനിന്ന മുഖമായിരുന്നു പാണ്ഡുവിന്റേത്.
ചലച്ചിത്ര താരം ചെല്ലദുരൈയുടെ മരണത്തിന്റെ ഞെട്ടൽ മാറാതെ തമിഴ് സിനിമാ ലോകം നടുങ്ങി നിൽക്കവേയാണ് അടുത്ത നഷ്‌ടം. ഏപ്രിൽ 30ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ചെല്ലാദുരൈയുടെ മരണം. ഏറെ പ്രിയപ്പെട്ട താരങ്ങൾക്ക് അന്ത്യാഞ്‌ജലി അർപ്പിക്കുകയാണ് പ്രേക്ഷകർ.
Also Read: മൂന്നാം വ്യാപന ഭീഷണി; രാജ്യത്ത് കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ആലോചന