കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്ന മാളുകള്‍ അടച്ചുപൂട്ടും; സൗദി

By News Desk, Malabar News
uae covid
Representational image
Ajwa Travels

റിയാദ്: മാളുകളില്‍ അനുവദിച്ചിരിക്കുന്ന എണ്ണത്തേക്കാള്‍ കൂടുതല്‍ ഉപഭോക്‌താക്കളെ പ്രവേശിപ്പിക്കരുതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ വീഴ്‍ച വരുത്തുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

ആളുകളെ എണ്ണം സംബന്ധിച്ച വ്യവസ്‌ഥകള്‍ പാലിക്കാത്ത മാളുകളില്‍ നിന്ന് പിഴ ഈടാക്കുന്നതിന് പുറമെ സ്‌ഥാപനം അടച്ചുപൂട്ടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ചില ഷോപ്പിങ് മാളുകളില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടായത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വക്‌താവ് ട്വീറ്റ് ചെയ്‍തു.

മാളുകളില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളെ സംബന്ധിച്ചുള്ള ധാരണയും അധികം ആളുകളെത്തിയാല്‍ അവരുടെ പ്രവേശനം തടയുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടാകേണ്ടതുണ്ട്. ആളുകള്‍ കൂടുന്ന സ്‌ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കി സ്വന്തം ആരോഗ്യം സംരക്ഷിക്കണമെന്ന് ഉപഭോക്‌താക്കളോടും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Also Read: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വിശദീകരണം നല്‍കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE