സത്യപ്രതിജ്‌ഞ നടന്ന പന്തൽ ഇനി കോവിഡ് വാക്‌സിനേഷൻ കേന്ദ്രം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നടന്ന സെൻട്രൽ സ്‌റ്റേഡിയത്തിലെ പന്തൽ ഇനി കോവിഡ് വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും.

സത്യപ്രതിജ്‌ഞക്കായി 80,000 ചതുശ്രയടി വിസ്‌താരമുള്ള കൂറ്റൻ പന്തലാണ് നിർമിച്ചത്. 5,000 പേരെ ഉൾകൊള്ളാൻ കഴിയുന്ന പന്തലിൽ നല്ല വായുസഞ്ചാരവും ലഭിക്കും. സ്‌റ്റേഡിയത്തിൽ തൽകാലം കായിക പരിപാടികളൊന്നും ഇല്ലാത്തതിനാൽ പന്തൽ പൊളിച്ചു കളയരുതെന്നും വാക്‌സിനേഷനായി ഉപയോഗിക്കണമെന്നും കഴക്കൂട്ടം മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച ഡോ. എസ്‌എസ് ലാൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ വൃദ്ധരുൾപ്പടെ നിരവധി പേർ തിക്കിത്തിരക്കിയാണ് വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നത്. ഈ തിരക്ക് രോഗവ്യാപനത്തിന് കാരണമാകുമെന്ന് പരാതികൾ ഉയർന്നിരുന്നു. ഇവ കൂടി പരിഗണിച്ചാണ് പന്തൽ വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കാൻ തീരുമാനിച്ചത്.

Also Read: ജലനിരപ്പ് ഉയരുന്നു; ഡാമുകളിലെ ജലം പ്രളയമാകാതിരിക്കാൻ മുൻകരുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE