12-15 പ്രായക്കാരുടെ കോവിഡ് വാക്‌സിനേഷൻ; കുവൈറ്റിൽ അടുത്ത ആഴ്‌ച മുതൽ

By Team Member, Malabar News
Kuwait Covid Vaccination
Ajwa Travels

കുവൈറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷൻ അടുത്തയാഴ്‌ച ആരംഭിക്കും. അടുത്ത സെപ്റ്റംബർ മാസത്തോടെ സ്‌കൂൾ അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി കുട്ടികളിലെ വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം.

സെപ്റ്റംബറോടെ ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് 2 ഡോസ് വാക്‌സിനും വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. വാക്‌സിനേഷനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. തുടർന്ന് ലഭിക്കുന്ന സമയവും, സെന്ററും അടിസ്‌ഥാനമാക്കി എല്ലാ കുട്ടികൾക്കും വാക്‌സിൻ നൽകുന്നതിന് രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also : മലപ്പുറത്ത് വയോധികയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തി; ദുരൂഹത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE