മലപ്പുറത്ത് വയോധികയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തി; ദുരൂഹത

By News Desk, Malabar News
old women found dead in malappuram
മരിച്ച ആയിഷ

മലപ്പുറം: ജില്ലയിലെ ബ്‌ളോക്ക് പടിയിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. മുട്ടത്തിൽ ആയിഷയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിൽ നിന്ന് രക്‌തം വാർന്ന നിലയിൽ ശുചിമുറിയിൽ നിന്നാണ് ആയിഷയുടെ മൃതദേഹം കണ്ടെടുത്തത്.

വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആയിഷ രാത്രി മകന്റെ വീട്ടിലേക്ക് പോകുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ആയിഷയെ കൊണ്ടുപോകാൻ പേരക്കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് ശുചിമുറിയിൽ നിന്ന് ആയിഷയെ കണ്ടെത്തിയത്. തലയിൽ നിന്ന് രക്‌തം വാർന്ന നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് സംഭവ സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്‍റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

അതേസമയം, ആയിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്വർണം കണ്ടെത്താൻ പോലീസ് വീട്ടിൽ തിരച്ചിൽ നടത്തുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ആയിഷയുടെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.

Also Read: കെഎം ഷാജിയുടെ സ്വത്തുവിവരങ്ങൾ തേടി വിജിലൻസ് കർണാടകയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE