പോലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

മലപ്പുറം: പോലീസിനെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണല്‍ വാരല്‍ സംഘങ്ങളെ പിടികൂടാന്‍ വന്ന പോലീസിനെ കണ്ട് പുഴയില്‍ ചാടിയ ബീരാഞ്ചിറ സ്വദേശി അന്‍വറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടായിയില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്കാണ് തിരുനാവായ കുഞ്ചുക്കടവില്‍ വെച്ച് സംഭവം നടന്നത്. മണല്‍ വാരല്‍ സംഘങ്ങളെ പിടികൂടാന്‍ വന്ന പോലീസിനെ കണ്ട് ഭയന്ന അന്‍വറും സുഹൃത്തായ ആഷിമും പുഴയില്‍ ചാടുകയായിരുന്നു. അന്‍വറിന്റെ മൃതദേഹം തിരൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം ഇവരെ രക്ഷപ്പെടുത്താന്‍ പുഴയിലേക്കിറങ്ങിയെ നാട്ടുകാരെ പോലീസ് തടഞ്ഞതായി ആക്ഷേപം ഉയര്‍ന്നു.

Malabar News: നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഗുണ്ടാ വിളയാട്ടം; കടയുടമയെ അക്രമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE