സംസ്‌ഥാനത്ത് അവധി ദിവസങ്ങളിലും വാക്‌സിനേഷൻ; നിർദ്ദേശം നൽകി മുഖ്യമന്ത്രി

By Team Member, Malabar News
Covid Vaccination Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അവധി ദിവസങ്ങളിലും വാക്‌സിനേഷൻ നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്. കൂടാതെ അവധി ദിവസങ്ങളിൽ നടത്തുന്ന വാക്‌സിനേഷന് അനുബന്ധ രോഗികൾക്കും, ഗർഭിണികൾക്കും മുൻഗണന നൽകാനും അദ്ദേഹം നിർദ്ദേശം നൽകി.

വാക്‌സിനേഷൻ വർധിപ്പിക്കുന്ന സാഹചര്യത്തിൽ സിറിഞ്ച് ക്ഷാമം ഉണ്ടാകാതെ ഇടപെടണമെന്ന് ആരോഗ്യവകുപ്പിനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അനുബന്ധ രോഗങ്ങൾ ഉള്ളവർ കോവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളും, വാർഡ് സമിതികളും, റാപിഡ്‌ റസ്‌പോൺസ് ടീമുകളും ഉണർന്ന് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ 2 ഡോസ് വാക്‌സിൻ എടുത്ത ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ച സംഭവം പഠന വിഷയമാക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനും, ആരോഗ്യ വിദഗ്‌ധ സമിതിക്കും നിർദ്ദേശം നൽകി. പത്തനംതിട്ട ജില്ലയിൽ 2 ഡോസ് വാക്‌സിനെടുത്ത 124 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ ആറൻമുള വള്ളംകളിയുമായി ബന്ധപ്പെട്ട്  കഴിഞ്ഞ തവണ നൽകിയ ഇളവുകൾ മാത്രം നൽകിയാൽ മതിയെന്നും യോഗം തീരുമാനിച്ചു.

Read also: കൊച്ചി മെട്രോ എംഡിയായി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക്‌ നിയമനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE