കോവിഡ് വാക്‌സിൻ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും; റിപ്പോർട്

By Staff Reporter, Malabar News
Covid vaccination
Representational Image
Ajwa Travels

ന്യൂയോർക്ക്: കോവിഡ് വാക്‌സിൻ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കുമെന്ന് യുഎസ് പഠനം. കോവിഡ് ആളുകളുടെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇത് സമ്മർദ്ദം വർധിക്കുന്നതിലേക്ക് നയിക്കുന്നു. എന്നാൽ കോവിഡ് വാക്‌സിൻ ഒരാളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതായി പിഎൽഒഎസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരിലാണ് പഠനം നടന്നത്. ആദ്യ ഡോസ് സ്വീകരിച്ചവരിൽ നടത്തിയ സർവേയിൽ പലരിലും മാനസികാരോഗ്യം മെച്ചപ്പെട്ടതായി കണ്ടെത്തി. മാനസികാരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വാക്‌സിൻ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നതും, ജനങ്ങൾക്കിടയിലെ ആശങ്ക അകറ്റുന്നതിലൂടെയും പ്രതിരോധ കുത്തിവെപ്പ് വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. വാക്‌സിൻ എടുത്ത ആളുകൾ കോവിഡിൽ നിന്ന് മുക്‌തമാണെന്ന അവബോധം കൂടിയതോടെ, ആളുകൾ ക്രമേണ കോവിഡിന് മുൻപുള്ള ജീവിത ശൈലിയിലേക്ക് മടങ്ങുകയാണ്. ഉൽക്കണ്‌ഠ, വിഷാദം, സാമൂഹിക അകൽച്ച തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ലഘൂകരിക്കാൻ ഇത് സഹായിക്കുമെന്ന് വിദ്ഗധർ അഭിപ്രായപ്പെട്ടു.

Read Also: സാങ്കേതിക തകരാർ; തിരുവനന്തപുരം- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE